കോഴിക്കോട്: മിഠായിതെരുവിൽ വൻതീപ്പിടിത്തം. രാധതിയറ്ററിനുമുന്നിൽ മിഠായിതെരുവിലേ മേഡേണ്‍ ടെക്സ്റ്റയിൽസ് ഷോപ്പാണ് കത്തിയത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. ബീച്ചിൽ നിന്നും വെള്ളിമാടുകുന്നിൽ നിന്നുമായി ആറ് യൂണിറ്റ് എത്തിയലാണ് തീയണക്കാൻ ശ്രമിക്കുന്നത്. ഈ സമയത്ത് ജീവനക്കാർ പുറത്തേക്കോടിയതിനാൽ വൻ അപകടം ഒഴിവായി. രണ്ടുനിലകളിലേക്കും തീപടർന്നുപിടിച്ചിട്ടുണ്ട്. ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.
ജീവനക്കാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു; മിഠായിതെരുവില്‍ തീപ്പിടിത്തം; മോഡേണ്‍ ടെക്സ്റ്റയില്‍ കത്തിനശിച്ചു
