പാരീസ്: പാരീസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ വൻതീപിടിത്തം. കൊളംബസില്‍ വിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലാണു കഴിഞ്ഞ ദിവസം വൈകിട്ടു തീപിടിത്തമുണ്ടായത്. ഒരു വിദ്യാര്‍ഥിക്കു പരിക്കേറ്റു.
പരിക്ക് ഗുരുതരമല്ല. മൊബൈൽ ഫോണും ധരിച്ചിരുന്ന വസ്ത്രവും ഒഴികെ മറ്റെല്ലാം കത്തിനശിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും നശിച്ചു.നഷ്ടപ്പെട്ട രേഖകള്‍ ലഭിക്കാൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണു വിദ്യാര്‍ഥികൾ.