ഗാന്ധിനഗർ: സ്റ്റൗവിൽ നിന്ന് തീ പടർന്ന് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. മൂവാറ്റുപുഴ വടകാട് മോളിയംപറന്പിൽ അമലി (21) നാണ് പൊള്ളലേറ്റത്. പുലർച്ചെ വീട്ടിൽ വച്ചായിരുന്നു സംഭവം. മാതാപിതാക്കൾ ഇല്ലാതെ ഒറ്റയ്ക്കാണ് അമൽ താമസിക്കുന്നത്. നിലവിളി കേട്ട് അയൽവാസികൾ പറഞ്ഞതനുസരിച്ച് ഫയർഫോഴ്സ് ആണ് മെഡിക്കൽ കോളജിലെത്തിച്ചത്.
90 ശതമാനം പൊള്ളലേറ്റ അമലിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. അബദ്ധവശാൽ സംഭവിച്ചതാണോ മനപൂർവ്വമാണോയെന്ന് അറിയുവാൻ കഴിഞ്ഞിട്ടില്ലെന്ന് അമലിനെ ആശുപത്രിയിലെത്തിച്ച ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.