യുഎസ്: അമേരിക്കയിൽ നാശം വിതച്ച് കാട്ടുതീ പടരുന്നു. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ പുല്ലും ഉയർന്ന താപനിലയും ശക്തമായ കാറ്റുമാണ് തീ ആളിപ്പടരാൻ കാരണമായത്.
നിരവധി ആളുകളെ സുരക്ഷിതമായ ഇടത്തേക്കു മാറ്റിയിട്ടുണ്ട്. നാല് ദിവസം തുടർച്ചയായി പടർന്നു പിടിക്കുന്ന കാട്ടുതീ ഏറ്റവും അധികം ബാധിച്ചത് വടക്കൻ മേഖലകളെയാണ്.
റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ രണ്ട് പേർ കാട്ടുതീയിൽപ്പെട്ട് മരിച്ചതായാണു സൂചന. വീടുകൾക്കും ജീവനോപാധികൾക്കും ഭീഷണിയാണ് കാട്ടുതീ. ടെക്സാസിലെ ഒരു ദശലക്ഷത്തിലധികം ഏക്കർ കത്തിനശിച്ചു. ഒക് ലഹോമയിലേക്ക് തീ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.