മുണ്ടക്കയം: ടൗണിലെ വസ്ത്രശാലയിൽ വൻ തീപിടിത്തം. അഷറഫ് ടെക്സ്റ്റയിൽസിനാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. വസ്ത്രവ്യാപാരശാലയ്ക്കുള്ളിലെ വസ്ത്രങ്ങളെല്ലാം കത്തി നശിച്ചതിനുശേഷമാണ് തീ പുറത്തേക്ക് ഉയർന്നത്.
ഇതു കണ്ട് നാട്ടുകാർ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. വസ്ത്രവ്യാപാരശാലയുടെ ഗ്ലാസ് താഴെ വിഴുമെന്ന അവസ്ഥയിലാണ് നിൽക്കുന്നത്. ഇത് പൊട്ടിച്ച് താഴെ ഇറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഫയർ ഫോഴ്സ്. സംഭവം അറിഞ്ഞ് നാട്ടുകാർ കൂടിയതോടെ ദേശീയപാതയിൽ ഗതാഗതം നിലച്ചിരുന്നു.
തീ പിടിച്ചുകൊണ്ടിരുന്ന സമയത്ത് ഇരുസൈഡിൽ നിന്നും വന്ന വാഹനങ്ങൾ പോലീസ് നിർത്തിയിടിയിച്ചിരുന്നു. ഒന്പതുവരെയും ഗ്ലാസ് പൊട്ടിച്ച് നിലത്ത് ഇറക്കാൻ സാധിച്ചില്ല. പകുതിയോളം കത്തിയ തുണികളെല്ലാം റോഡിലേക്ക് വലിച്ച് ഇട്ടിരിക്കുകയാണ്.