രാമനാട്ടുകര: ബിജെപി പ്രവർത്തകന്റെ കാർ തീവെച്ച് നശിപ്പിച്ചു. പുതുക്കോട് കാടേപാടം ചെറുനാട്ടിൽ ചന്ദ്രചൂഡിന്റെ കാറാണ് തീവെച്ച് നശിപ്പിച്ചത്. വീടിന് സമീപത്തെ റോഡിൽ നിർത്തിയിട്ടതായിരുന്നു കാർ. ഞായറാഴ്ച രാത്രി 11.50 ഓടെയാണ് കാർ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഴക്കാട് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഘം എത്തുന്പോഴേയ്ക്കും കാറിൽ മുഴുവനായും തീ പടർന്നിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചു. കാറിന്റെ ഗ്ലാസുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. ടാറ്റാ ഇൻഡിക്കാ കാറാണ് കത്തിനശിച്ചത്. കൊണ്ടോട്ടി സിഐ, വാഴക്കാട് എസ്ഐ എന്നിവർ സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ പ്രദേശത്ത് ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കുനേരെയും വീടുകൾക്കും വാഹനങ്ങൾക്കും നേരെയും സിപിഎം അക്രമം ഉണ്ടായിട്ടുണ്ട്.
വീടിന് സമീപം നിർത്തിയിട്ടിരുന്ന ബിജെപി പ്രവർത്തകന്റെ കാർ തീവച്ചു നശിപ്പിച്ചു; ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി
