അമ്പലപ്പുഴ: പോർച്ചിൽ വച്ചിരുന്ന സ്കൂട്ടറുകളും, ബൈക്കുകളും, കാറും കത്തിച്ച നിലയിൽ. അന്പലപ്പുഴ വടക്കു പഞ്ചായത്ത് മൂന്നാം വാർഡിൽ കൊച്ചു പറന്പ് അഷറഫിന്റെ വീടിനു മുന്നിൽ പോർച്ചിൽ വെച്ചിരുന്ന വാഹനങ്ങളാണ് കത്തിയനിലയിൽ കണ്ടത്. പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ഷീറ്റുമേഞ്ഞ പോർച്ചിന്റെ മേൽക്കൂര പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ഉടൻ തന്നെ നാട്ടുകാരും, അഷറഫും ചേർന്ന് തീയണച്ചു.
പുന്നപ്ര പോലീസും, ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി. പുലയൻ വഴിയിൽ കടനടത്തുകയാണ് അഷറഫ്. രണ്ടു സ്കൂട്ടറും, രണ്ടു ബൈക്കും, റിറ്റ്സ് കാറുമാണ് കത്തിനശിച്ചത്. പുന്നപ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.