ഷൊർണൂർ : കുടുംബ വഴക്കിനെതുടർന്ന് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു.വാണിയംകുളം കൂനത്തറ ആശാദീപം സ്കൂളിനുസമീപം താമസിക്കുന്ന പാലയ്ക്കൽ രശ്മി (42)ക്കാണ് പൊള്ളലേറ്റത്.
60 ശതമാനം പൊള്ളലേറ്റ ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം .
ഭർത്താവിന്റെ മദ്യപാനത്തെ ച്ചൊല്ലിയുണ്ടായ വഴക്കിനിടെയാണ് രശ്മിക്കു പൊള്ളലേറ്റത്. ഭർത്താവ് സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവത്രെ.
ഇതിന്റെ പേരിൽ ഒന്നിലേറെ തവണ ഇയാളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി വഴക്കിനിടെ രശ്മി തലവഴി മണ്ണെണ്ണ ഒഴിക്കുകയും അരിശം പൂണ്ട ഭർത്താവ് ഹേമചന്ദ്രൻ തിപ്പെട്ടി കൊളുത്തുകയുമായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം.
പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷൊർണൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.