ചാലക്കുടി: വേനൽ കടുത്തുതുടങ്ങിയതോടെ ചാലക്കുടിയിലും പരിസരങ്ങളിലും അഗ്നിബാധ വർധിക്കുന്നു.മുന്നറിയിപ്പുമായി ഫയർഫോഴ്സ്. ചപ്പുചവറുകൽ തീയിടുന്പോൾ വേണ്ടത്ര ശ്രദ്ധിക്കാതെയും, കത്തിച്ച സിഗററ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നതും വീടിനു പുറത്തുള്ള വിറക് അടുപ്പുകൾ ഉപയോഗശേഷം തീ പൂർണമായും കെടുത്താത്തതും ഇലക്ട്രിക് ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരി വീണ് ചവറിന് തീപിടിച്ചുമാമ് കൂടുതലും അഗ്നിബാധയുണ്ടാകുന്നത്.
വീടുകളോടോ സ്ഥാപനങ്ങളോടോ ചേർന്ന് അടിക്കാടും പുല്ലും ഉപയോഗശൂന്യമായ കത്തുന്ന വസ്തുക്കളും ഉണ്ടെങ്കിലും ഒഴിവാക്കണം. കൃഷിസ്ഥലത്തോ അതിനോടു ചേർന്ന സ്ഥലങ്ങളിലോ തീയിടുന്പോൾ മറ്റു സ്ഥലങ്ങളിലേക്ക് തീപടരാതിരിക്കാൻ നാലുവശത്തും ഫയർലൈൻ ഇടണം.
വെള്ളം സജ്ജീകരിച്ച് വച്ചതിനുശേഷമേ തീകൂട്ടാൻ പാടുള്ളൂ. ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും മറ്റും കത്തിക്കുന്പോൾ കുട്ടികളെ ഏല്പിക്കാതെ മുതിർന്നവരുടെ നിയന്ത്രണത്തിൽ മാത്രമേ കത്തിക്കാവൂ എന്നും സ്റ്റേഷൻ ഓഫീസർ സി.ഒ.ജോയി അറിയിച്ചു. ചാലക്കുടിയിൽ അടുത്ത ദിവസങ്ങളിലായി നിരവധി തീപിടിത്തങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഫയർഫോഴ്സ് മുന്നറിയിപ്പു നൽകുന്നത്. ു