
ആലുവ: സെക്രട്ടേറിയേറ്റിലെ തീപിടിത്തം അട്ടിമറി എന്നതിൽ സംശയമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ ഇല്ലാതാക്കാൻ തന്നെയാണ് തീപിടിത്തത്തിലൂടെ ശ്രമിച്ചത്.
ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി തന്നെ അന്വേഷിക്കണമെന്നും ഇതിനായി സമ്മർദം ചെലുത്തുമെന്നും പ്രതിപക്ഷ നേതാവ് ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജനപ്രതിനിധികളെ തടഞ്ഞത് കൊണ്ടാണ് അവിടെ സംഘർഷമുണ്ടായത്. പോലീസ് ആണ് കുഴപ്പങ്ങൾ സൃഷ്ടിച്ചത്. യുഡിഎഫിന്റെ സമരം പ്രോട്ടോകോൾ മാനിച്ച് കൊണ്ട് തന്നെയായിരുന്നു നടന്നത്.
ചീഫ് സെക്രട്ടറി, ചീഫ് സെക്യൂരിറ്റി ഓഫീസർ ആണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.