ആലുവ: കടമറ്റം നന്പ്യാരുപടിയിൽ സിനിമാ സെറ്റ് കത്തിനശിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായി റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
പുത്തൻ കുരിശ് ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണ നടത്തുക. കത്തിപ്പോയ സെറ്റ് പ്രത്യേക പോലീസ് സംഘം സന്ദർശിച്ചു. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.
സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. പോലിസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് എസ്പി കെ. കാർത്തിക് പറഞ്ഞു.
യുവ സംവിധായകനായ എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണ വീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റ് ആണ് ശനിയാഴ്ച കത്തി നശിച്ചത്.
ആളൊഴിഞ്ഞ പ്രദേശത്ത് സജീകരിച്ചിരുന്ന സിനിമ സെറ്റ് കത്തിയപ്പോൾ സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല.