തീ ഉപയോഗിച്ച് മുടിവെട്ടി ഇന്റർനെറ്റ് ലോകത്തെയാകെ സ്തബ്ധരാക്കിയിരിക്കുകയാണ് ചെന്നൈക്കാരനായ ഒരു ബാർബർ. മുടിക്ക് ചെറുതായി തീ കൊടുത്ത ശേഷം 12 സെക്കൻഡുകൾക്കുള്ളിൽ ചീപ്പുകൊണ്ട് ചീകി തീ കെടുത്തുന്ന വിദ്യയാണ് ഇദ്ദേഹം ചെയ്യുന്നത്.
മുടി കത്തിക്കുന്പോൾ ഉണ്ടാകുന്ന മണം ഒഴിവാക്കാൻ തീ കത്തിക്കുന്നതിനൊപ്പം അൽപ്പം കുന്തിരിക്കം കൂടി പുകയ്ക്കും. ഇത്തരത്തിൽ തീ കൊണ്ട് മുടി വെട്ടിയാൽ ശക്തിയില്ലാത്തതും അറ്റം പൊട്ടിയതുമായ മുടിയിഴകളെ ഒഴിവാക്കാനാകുമെന്ന് ഈ ബാർബർ പറയുന്നു.
തലയിൽ ഒരു ജെല്ലും അൽപ്പം സുഗന്ധദ്രവ്യവും പുരട്ടിയ ശേഷമാണ് മുടി വെട്ടൽ ആരംഭിക്കുന്നത്. അതിസാഹസികമായി ഇത്തരത്തിൽ മുടിവെട്ടുന്നതിന് ആയിരം രൂപയ്ക്ക് മുകളിലാണ് നിരക്ക്.