തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച സംഭവത്തിൽ സർക്കാർ തലത്തിൽ തന്നെ അപ്പീലിന് പോകുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ.
ദേവസ്വം ബോർഡുകളടക്കം അപ്പീലിന് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാഗമാണെന്നും അസമയം ഏതാണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.