അന്പലപ്പുഴ: ചിട്ടിപ്പണം ചോദിച്ചെത്തിയ ദന്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം നാടിനെ ഞെട്ടിച്ചു.
വേണുവിന്റെ ജ്യേഷ്ഠന്റെ മകളുടെ കല്യാണം ഉടൻ നടക്കുന്നതിനാൽ പണം വേണമെന്നു പറഞ്ഞ് ഇവർ പലവട്ടം ചിട്ടിക്കന്പനി ഉടമ സുരേഷിനെ സമീപിച്ചിരുന്നു. പണം ഇന്നു കൊടുക്കാമെന്നു പറഞ്ഞതിനെത്തുടർന്നാണ് ഇവർ നാലോടെ അന്പലപ്പുഴയിൽ എത്തി. തുടർന്ന് വൈകുന്നേരം ഏഴോടെയാണു സുരേഷിന്റെ വീട്ടിലെത്തിയത്. പണം കിട്ടുകയില്ലെന്നായപ്പോൾ സുരേഷുമായി വാക്കേറ്റമുണ്ടായി. തുടർന്നാണ് ദന്പതികൾക്കു പൊള്ളലേറ്റ സംഭവം. സുരേഷിന്റെ വീടിന്റെ മുറ്റത്തായിരുന്നു ദന്പതികൾ. നാട്ടുകാർ ഒാടിയെത്തുന്പോൾ ദന്പതികളുടെ മേൽ തീ പടർന്ന നിലയിലായിരുന്നു. ഇരുവർക്കും 90 ശതമാനം പൊള്ളലേറ്റിരുന്നു.
നാട്ടുകാർ പോലീസിൽ അറിയിച്ചെങ്കിലും അവർ എത്തുംമുന്പ് ഇവർ ഗുരുതരാവസ്ഥയിലായി. പോലീസാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. സുരേഷ് വീട്ടുമുറ്റത്തു തന്നെയുണ്ടായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിട്ടിക്കമ്പനി പൊളിഞ്ഞതിനെത്തുടർന്നു സുരേഷ് വൻ കടബാധ്യതയിലായിരുന്നു.രാജാക്കാട് സ്വദേശികളായ വേണുവും ഭാര്യ സുമയും നേരത്തേയും സുരേഷിന്റെ വീട്ടിൽ പണം ചോദിച്ചെത്തിയിട്ടുണ്ട്. അന്പലപ്പുഴ എസ് ഐ പ്രജീഷ് കുമാറിന്റെ നേതൃ ത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.