ബാലുശേരി: റബർ തോട്ടത്തിൽ സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശേരിക്ക് സമീപം കക്കയം റോഡിൽ തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
നരിക്കുനി പുല്ലാളൂർ സ്വദേശിനി സെലീന (41) ആണ് മരിച്ചതെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം.
തലയാട് ഭാഗത്ത് പള്ളി പെരുന്നാള്‍ ആഘോഷത്തിന് എത്തിയവർ തോട്ടത്തിൽ തീ പടരുന്നത് കണ്ടതിനെ തുടർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബാലുശേി സിഐ എം.കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.