കൊച്ചി: ഭാര്യ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി മരിച്ച കേസിൽ ഭർത്താവിന് എട്ടു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാലടി മറ്റൂർ തോട്ടകം മംഗലത്തറ പകിടപ്പിള്ളി വീട്ടിൽ ശെൽവരാജിനെയാണ് (44) എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്.
രണ്ടു വകുപ്പുകളിലായി എട്ടു വർഷം ശിക്ഷയാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അഞ്ചു വർഷം അനുഭവിച്ചാൽ മതി. 2016 ജനുവരി 24ന് വെകുന്നേരം നാലിന് വീട്ടിലെത്തിയ പ്രതി ആക്രമിക്കുന്നതിനിടെ ദിവ്യ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിക്കുകയായിരുന്നു. മണ്ണെണ്ണ കാനിൽ ശേഷിച്ച മണ്ണെണ്ണ പ്രതിയും ദിവ്യയുടെ ദേഹത്തേക്കൊഴിച്ച് തീകൊളുത്തിയെന്നാണ് കേസ്.