പുനലൂർ : കടയ്ക്ക് തീപിടിച്ച് വൃദ്ധൻ വെന്തുമരിച്ചു. പുനലൂർ കാഞ്ഞിയിൽ വീട്ടിൽ ഐസക് (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഷീറ്റ് മേഞ്ഞ തേപ്പുകടയാണ് പൂർണമായും അഗ്നിക്കിരയായത്. കടയ്ക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു ഐസക്.
പുനലൂരിൽനിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീകെടുത്തിയത്. സമീപത്തെ കടയുടമയായ മുട്ടവ്യാപാരിയുടെ സഹോദരനാണ് മരിച്ച ഐസക്. ഇയാൾ വല്ലപ്പോഴും ഇവിടെയാണ് ഉറങ്ങാറുള്ളത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞനിലയിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പുനലൂർ പോലീസെത്തി മേൽനടപടിസ്വീകരിച്ചു. മറിയാമ്മയാണ് ഭാര്യ.