അവൾക്ക് പിന്നാലെ അവനും മരണത്തിന് കീഴടങ്ങി;തി​ക്കോ​ടി​യി​ൽ യു​വ​തി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വാ​വും മ​രി​ച്ചു; യുവാവിനെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ

 

കോ​ഴി​ക്കോ​ട്: പ്ര​ണ​യ നൈ​രാ​ശ്യം മൂ​ലം തി​ക്കോ​ടി​യി​ൽ യു​വ​തി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വാ​വും മ​രി​ച്ചു. അ​യ​ൽ​വാ​സി വ​ലി​യ മ​ഠ​ത്തി​ൽ ന​ന്ദ​കു​മാ​ർ (30) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ച​ത്. 99 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ന​ന്ദു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് തി​ക്കോ​ടി പ​ഞ്ചാ​യ​ത്തി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി തി​ക്കോ​ടി കാ​ട്ടു​വ​യ​ൽ കൃ​ഷ്ണ​പ്രി​യ (22)യെ ​ന​ന്ദ​കു​മാ​ർ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം ന​ന്ദ​കു​മാ​റും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ പ്രൊ​ജ​ക്ട് അ​സി. ആ​യി താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ് കൃ​ഷ്ണ​പ്രി​യ. ഇ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ട് നാ​ല് ദി​വ​സം മാ​ത്ര​മെ ആ​യി​രു​ന്നു​ള്ളൂ.

രാ​വി​ലെ രാ​വി​ലെ 9.50 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ലാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ കൃ​ഷ്ണ​പ്രി​യ​യെ വാ​തു​ക്ക​ൽ ന​ന്ദ​കു​മാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി. വാ​ക്കു​ത​ർ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ കൈ​യി​ൽ ക​രു​തി​യ കു​പ്പി​യി​ലെ പെ​ട്രോ​ൾ കൃ​ഷ്ണ​പ്രി​യ​യു​ടെ ശ​രീ​ര​ത്ത് ഒ​ഴി​ച്ച ശേ​ഷം സ്വ​ന്തം ദേ​ഹ​ത്തും പെ​ട്രോ​ൾ ഒ​ഴി​ച്ച് ന​ന്ദ​കു​മാ​ർ തീ​കൊ​ളു​ത്തി.

കൃ​ഷ്ണ​പ്രി​യ​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.യു​വ​തി​ക്ക് 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഏ​റെ നാ​ളാ​യി കൃ​ഷ്ണ​പ്രി​യ​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യി​രു​ന്ന ന​ന്ദു സ​മീ​പ​കാ​ല​ത്താ​യി പെ​ണ്‍​കു​ട്ടി​യ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​താ​യി കു​ടും​ബാം​ഗ​ങ്ങ​ളും അ​യ​ല്‍​വാ​സി​ക​ളും പ​റ‍​ഞ്ഞു.

Related posts

Leave a Comment