ചിറ്റൂർ: ദേഹത്തു പെടോളൊഴിച്ച് യുവാവിന്റെ ആത്മഹത്യശ്രമം. പൊള്ളലേറ്റ് അത്യാസന്ന നിലയിലായ യുവാവിനെ ഫയർഫോഴ്സ് എത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടഞ്ചേരി പടിഞ്ഞാറേക്കോട് ഗോപാലന്റെ മകൻ രമേശ് (42ഃ ആണ് ആത്മഹത്യശ്രമം നടത്തിയത്.
ഇന്നു പുലർച്ചെ അഞ്ചരയ്ക്ക് വീടിന്റെ ബാത്ത് റൂമിൽ വച്ചാണ് സംഭവം ഉറക്കത്തിലായിരുന്ന വീട്ടുകാർ രമേശിന്റെ നിലവിളി കേട്ടെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് യുവാവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
യുവാവിന് അറുപതു ശതമാനത്തിൽ കൂടുൽ പൊ ള്ളലേറ്റിട്ടുള്ളതായി ഡോക്ടർ അറിയിച്ചു. പുതുനഗരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. യുവാവിനെ പിന്നീട് കൂടുതൽ ചികിത്സാർഥം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.