ആറ്റിങ്ങല്‍: വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാർഥിനി മരിച്ചു. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനായായ ഊരുപൊയ്ക രമ്യഭവനില്‍ രമ്യ (17)യാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്.
ബുധനാഴ്ച്ച രാത്രിയി ലാ ണ്കുളിമുറിയില് പൊള്ളലേറ്റ നിലയില്‍ രമ്യയെ കണ്ടത്. നിലവിളികേട്ട് ഓടിയെത്തിയ രക്ഷിതാക്കള്‍ തീകെടുത്തി ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്കോളേജാശുപത്രിയിലെത്തിച്ചു. 80 ശതമാനം
പൊള്ളലേറ്റ രമ്യ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൃഷ്ണൻ ശോഭന ദമ്പതികളുടെ ഏകമകളാണ് രമ്യ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.