നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജ​പ്തി ഭീ​തി​യെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യാശ്രമം; പത്തൊമ്പതുകാരിയായ മകൾ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ മാതാവ് ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജ​പ്തി ഭീ​ഷ​ണി​യേ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ. മാ​രാ​യ​മു​ട്ട​ത്ത് അ​മ്മ​യും മ​ക​ളു​മാ​ണ് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. മ​ക​ൾ വൈ​ഷ്ണ​വി (19) സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. അ​മ്മ ലേ​ഖ​യെ ഗു​രു​ത​ര പൊ​ള്ള​ലു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ കാ​ന​റാ ബാ​ങ്കി​ൽ നി​ന്ന് ഇ​വ​ർ അ​ഞ്ച് ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​ത് പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​ക്കേ​ണ്ട​ത് 6,80,000 രൂ​പ​യാ​യി​രു​ന്നു. തി​രി​ച്ച​ട​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് അ​യ​ച്ചു. വീ​ടും സ്ഥ​ല​വും സ​മ്പാ​ദ്യ​വും ന​ഷ്ട​പ്പ​ടെും എ​ന്ന ഭീ​തി​യി​ൽ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

എ​ന്നാ​ൽ ത​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തി​ൽ ലേ​ഖ​യു​ടെ കു​ടും​ബ​ത്തി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts