കോയന്പത്തൂർ: ക്ഷേത്രനിർമാണത്തിനായി വീടൊഴിയാൻ ആവശ്യപ്പെട്ടു വധഭീഷണി മുഴക്കിയതിൽ മനംനൊന്ത് അച്ഛനും നാലുപെണ്മക്കളും കളക്ടറുടെ ഓഫീസിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. വടവള്ളി നാഗരാജപുരം നടരാജൻ (38) ആണ് ആത്മഹത്യാശ്രമം നടത്തിയത്.
‘നിർമാണ തൊഴിലാളിയായ നടരാജനും നാലു പെണ്മക്കളും താമസിക്കുന്ന ചെറിയ വീട് ക്ഷേത്രനിർമാണത്തിനായി ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തുകയായിരുന്നുവത്രേ.ഇവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കു പരാതി നല്കിയെങ്കിലും
നടപടിയുണ്ടായില്ല. ഇതിൽ മനംനൊന്ത് നാലു പെണ്മക്കളുമായി കളക്ടർ ഓഫീസിലെത്തിയ നടരാജൻ ദേഹത്തു മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.പോലീസെത്തി ഇവരുടെ ശരീരത്തിൽ വെള്ളമൊഴിച്ച് ആത്മഹത്യാശ്രമത്തിൽനിന്നും പിന്തിരിപ്പിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.