വീണതിനെ തുടർന്ന് എഴുന്നേൽക്കാനായില്ല; മു​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​യോ​ധി​ക​യ്ക്ക് ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്

 

വി​ഴി​ഞ്ഞം: ക​ട്ടി​ലി​ൽ നി​ന്ന് വീ​ണ് അ​വ​ശ​യാ​യി മു​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​യോ​ധി​ക​യ്ക്ക് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. വി​ഴി​ഞ്ഞം തി​യേ​റ്റ​ർ ജം​ഗ​ഷ​നി​ൽ ശ്രീ​ജാ​നി​വാ​സി​ൽ സു​ജാ​ത (80) നെ​യാ​ണ് വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക​ൻ ആ​ശു​പ​ത്രി​യി​ൽ പോ​യ​തോ​ടെ ര​ണ്ട് ദി​വ​സ​മാ​യി ഒ​റ്റ​ക്കാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം .പൊ​ക്ക​മു​ള്ള മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ലെ വീ​ടാ​യ​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ നി​ല​ത്ത് വീ​ണ സു​ജാ​ത​ക്ക് നി​വ​ർ​ന്ന് എ​ണീ​ക്കാ​ൻ പോ​ലു​മാ​യി​ല്ല .ഫോ​ൺ​വി​ളി​ച്ചി​ട്ടും കി​ട്ടാ​തെ വ​ന്ന​തോ​ടെ വാ​മ​നാ​പു​ര​ത്തു​ള്ള ബ​ന്ധു എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ര്യ​മ​റി​യു​ന്ന​ത്.

മു​റി അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ ഇ​വ​രെ പു​റ​ത്തി​റ​ക്കാ​നു​മാ​യി​ല്ല.​ബ​ണ്ഡു അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ.​അ​ജ​യ്‌യ‌ുടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം മു​റി​യു​ടെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന് വ​യോ​ധി​ക​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment