ഈ കടമ്പ കടക്കാൻ ഫയർഫേഴ്സിനും വേണം സഹായം;  റോ​ഡി​ലെ അ​ശാ​സ്ത്രീ​യ ടാ​റിം​ഗ് ഫ​യ​ർ​ഫോ​ഴ്സി​നു ദു​രി​തമാ​കു​ന്നു

കൂ​ത്തു​പ​റ​മ്പ്: എ​ന്തെ​ങ്കി​ലും ഒ​രു അ​ത്യാ​ഹി​ത​മോ അ​പ​ക​ട​മോ ഉ​ണ്ടാ​യാ​ൽ ന​മ്മ​ൾ ആ​ദ്യം വി​ളി​ക്കു​ക ഫ​യ​ർ ഫോ​ഴ്സി​നെ​യാ​വും. കോ​ൾ അ​റ്റ​ൻ​റ് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ പി​ന്നെ​യു​ള്ള ഓ​രോ നി​മി​ഷ​വും ഇ​വ​ർ​ക്ക് നി​ർ​ണാ​യ​ക​മാ​ണ്. കാ​ര​ണം, കേ​വ​ല​മൊ​രു നി​മി​ഷ​ത്തെ താ​മ​സം മ​തി​യാ​കും ചെ​റി​യൊ​രു സം​ഭ​വം വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് വ​ഴി​മാ​റാ​ൻ.

എ​ന്നാ​ൽ ഇ​തി​നി​ടെ വ​ലി​യൊ​രു ക​ട​മ്പ ക​ട​ന്നാ​ണ് കൂ​ത്തു​പ​റ​മ്പി​ലെ ഫ​യ​ർ​ഫോ​ഴ്സി​ന് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്താ​നാ​വു​ക. വാ​ഹ​നം ഗാ​രേ​ജി​ൽ നി​ന്നും എ​ടു​ത്ത് റോ​ഡി​ലേ​ക്ക് ഇ​റ​ക്ക​ണ​മെ​ങ്കി​ലു​ള്ള പാ​ട് ചെ​റു​തൊ​ന്നു​മ​ല്ല. കൂ​ത്തു​പ​റ​മ്പ്- വ​ലി​യ വെ​ളി​ച്ചം റോ​ഡ് ടാ​റിം​ഗ് ചെ​യ്ത​താ​ണ് അ​ടി​യ​റ​പാ​റ​യി​ലെ ഫ​യ​ർ​ഫോ​ഴ്സി​ന് വി​ന​യാ​യ​ത്.

റോ​ഡ് അ​ല്പം ഉ​യ​ർ​ത്തി ടാ​റിം​ഗ് ചെ​യ്താ​ലും റോ​ഡ​രി​കി​ലെ ഗാ​രേ​ജി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​ന് റോ​ഡി​ലേ​ക്ക് സു​ഗ​മ​മാ​യി ക​ട​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ൽ ടാ​റിം​ഗ് ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​മാ​ണ് ഇ​വി​ടെ ന​ട​ക്കാ​തെ പോ​യ​ത്.

അ​തു കൊ​ണ്ട് ത​ന്നെ ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ് വെ​ള്ളം നി​റ​ച്ച ഭാ​ര​വാ​ഹ​ന​ത്തി​ന് റോ​ഡി​ലേ​ക്ക് ഇ​റ​ക്കാ​നാ​വു​ന്ന​ത്. ഈ ​കാ​ര്യം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നോ​ടും ക​രാ​റു​കാ​ര​നോ​ടും ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല.

വെ​ള്ളം നി​റ​ച്ച വാ​ഹ​ന​മാ​ണെ​ങ്കി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​മൊ​ക്കെ​യാ​വു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്റെ ഭാ​ര ക​പ്പാ​സി​റ്റി അ​യ്യാ​യി​രം കി​ലോ​യോ​ളം വ​രും.​സാ​ധാ​ര​ണ ഒ​രു വാ​ഹ​ന​ത്തെ പോ​ലെ ഈ ​വാ​ഹ​ന​ത്തി​ന് ഓ​ടാ​നാ​വി​ല്ല. ഒ​രു നി​മി​ഷം പോ​ലും വൈ​കാ​തെ എ​ത്തി​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഫ​യ​ർ​സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന ഓ​രോ കോ​ളു​ക​ളും. സു​ഗ​മ​മാ​യി ഇ​വ​ർ​ക്ക് യാ​ത്ര​യൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts