മുക്കം: കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരന്റെ തലയിൽ കുടുങ്ങിയ പാത്രം ഫയർഫോഴ്സ് എടുത്ത് മാറ്റി. കൂരാച്ചുണ്ട് വിനു _ സിമി ദമ്പതികളുടെ മകൻ ആബേലിന്റെ തലയിലാണ് അലുമിനിയ പാത്രം കുടുങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കോടഞ്ചേരി മൈക്കാവിലെ ആബേലിന്റെ മാതൃ വിട്ടിൽ വെച്ചാണ് സംഭവം.വീട്ടുകാർ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ പാത്രം തലയിൽ കുടുങ്ങിയ നിലയിൽ മുക്കം ഫയർ നിലയത്തിൽ എത്തിക്കുകയായിരുന്നു.
ഉപകരണങ്ങളുടെ സഹായമില്ലാതെ മിനുട്ടുകൾക്കകം തന്നെ ജീവനക്കാർ പാത്രം എടുത്ത് മാറ്റി. മുക്കം സ്റ്റേഷൻ ഓഫീസർ പി.ഐ. ഷംസുദ്ദീൻ, സീനിയർ ഫയർ ഓഫീസർ അബ്ദുൽ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.