കാട്ടുതീയിൽപ്പെട്ട മൂർഖൻ പാമ്പിന് രക്ഷകനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ. മുണ്ടക്കയം പെരുവന്താനം പഞ്ചായത്തിലെ കുപ്പക്കയത്തെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വ്യാഴാഴ്ചയുണ്ടായ കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ അവശനിലയിൽ കണ്ടെത്തിയത്.
സിമന്റുകൊണ്ട് തീർത്ത വാട്ടർ ടാങ്കിൽ അകപ്പെട്ട് കിടന്ന പാമ്പിനെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിലെ റസ്ക്യൂ ടീമിൽ അംഗമായ മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷാരോൺ സുരക്ഷിതമായി പുറത്തെടുത്ത് കുടിക്കാൻ വെള്ളമടക്കം നൽകുകയായിരുന്നു.
പിന്നീട് സുരക്ഷിതസ്ഥാനതെത്തിച്ചു തുറന്നുവിട്ടു. ഷാരോൺ മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി വെള്ളം നൽകുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കളാണ് പകർത്തിയത്.
ഇത് പിന്നീട് വൈറലാവുകയായിരുന്നു. ഷാരോൺ പാമ്പ് പിടിത്തത്തിൽ വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.