പെരുമ്പാവൂർ: അടുക്കളയിലെ ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒക്കൽ ആന്റോപുരം പള്ളിക്കരക്കാരൻ സെബിയുടെ ഭാര്യ നിമ്മി (34) ആണ് കഴിഞ്ഞ രാത്രി മരിച്ചത്.
സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ നടക്കും. തീപിടിത്തത്തിൽ മക്കൾ ഡെല്ല (8) ദിയ (6) എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവർ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ അഞ്ചിന് രാത്രി 10.30 യോടെയാണ് അപകടം. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പെരുമ്പാവൂർ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് കറി ചൂടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. കാലടി സ്റ്റേഷനിലെ പോലീസുകാരനായ ഭർത്താവ് ഭക്ഷണം കഴിച്ച ശേഷം ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്.