ബാഗ്ദാദ്: ഇറാഖില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു.
തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമികവിവരം. അപകടത്തെ തുടർന്ന് ആശുപത്രിയുടെ പുറത്ത് പ്രതിഷേധം നടന്നു.