പുനലൂർ: കുടുംബ വഴക്കിനെ തുടര്‍ന്ന് പിണങ്ങി താമസിച്ചിരുന്ന ഭർത്താവ് ഭാര്യയുടെ വീടിനു തീയിട്ടു. ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ധനുരാജിനെ പോലീസ് അറസ്റ്റുചെയ്തു. വീടും ഓട്ടോറിക്ഷയും സ്കൂട്ടറും വീട്ടുപകരണങ്ങളടക്കം കത്തി നശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
കക്കോട് പണിക്കര്‍ ജംഗ്ഷനില്‍ ജഐസ് കൊച്ചുവീടിനാണ് തീയിട്ടത്. ഈ സമയം വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭാര്യ ശില്പ, അഞ്ചുവയസുള്ള ഇവരുടെ മകള്‍ ആവണി എന്നിവര്‍ അത്ഭുതകരമായി രക്ഷപെട്ടു.
വീടിനു തീയിട്ട യുവതിയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളും ശില്‍പ്പയും തമ്മില്‍ ഏറെനാളായി വെവേറെ താമസിക്കുകയായിരുന്നു. കോടതിയിൽ കേസും നടന്ന് വരികയായിരുന്നു.