സിനിമയില്‍ അപകടമുണ്ടാകുന്നത് സ്വഭാവികമാണ്. എന്നാല്‍ കഴിഞ്ഞദിവസം ബേഹദ് എന്ന ഹിന്ദി സീരിയലിന്റെ ലൊക്കേഷനില്‍ നടന്ന ഒരു തീപിടുത്തം ഇപ്പോള്‍ യുട്യൂബില്‍ വൈറലായിരിക്കുകയാണ്. വിവാഹ രംഗം ചിത്രീകരിക്കുന്നതിനിടെ സംഭവിക്കുമായിരുന്ന ഒരു അപകടം കഷ്ടിച്ച് ഒഴിവായി. നായകന് കുശാല്‍ ടണ്ടലിന്റെ സമയോചിത ഇടപെടല്‍ നായിക ജെന്നിഫര്‍ ബെങ്ങറ്റിനെ രക്ഷപെടുത്തുകയായിരുന്നു. ജീവന് പോലും അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഷൂട്ടിങ്. തീപിടിച്ച വിവാഹ മണ്ഡപത്തിലിരിക്കുന്ന വധുവായി ജെന്നിഫര്‍ വിങ്ങെറ്റ് അഭിനയിക്കുകയാണ്. ഇതിനിടയിലേക്ക് കുശാല്‍ ടണ്ടന് കയറിവരികയും ഇരുവരും തിടുക്കത്തില്‍ വരണമാല്യം അണിയിക്കാനും ശ്രമിക്കുകയും ചെയ്യുന്ന രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്.
എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. പക്ഷേ പെട്ടെന്നാണ് മുകളിലും ഇരുവശങ്ങളിലും കത്തിപ്പടര്‍ന്ന തീ ആളിക്കത്താന്‍ തുടങ്ങിയത്. ഇതോടെ കുശാല്‍ ടണ്ടന് ഉടന്‍ തന്നെ മണ്ഡപത്തിനു പുറത്തേക്കോടി. അപ്പോള്‍ തന്നെ തിരികെവന്ന് ജെന്നിഫറിനെയും വലിച്ച് വീണ്ടും കത്തുന്ന മണ്ഡപത്തിനു പുറത്തേക്കോടി. സംഗതിയെല്ലാം വിശദീകരിച്ച് ഒടുവില്‍ വിഡിയോ സഹിതം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു കുശാല്‍.
ഏതായാലും കുശാലിന്റെ ധൈര്യത്തെ ഏവരും പ്രശംസിച്ചിരിക്കുകയാണ്. സ്വന്തം തടി രക്ഷിക്കാന്‍ നോക്കാതെ സഹതാരത്തെ രക്ഷിക്കാന്‍ നോക്കിയ കുശാല്‍ വലിയ മനുഷ്യനാണെന്നാണ് മറ്റു താരങ്ങള്‍ പറയുന്നത്. അതേസമയം, സാധാരണ സിനിമരംഗങ്ങളിലെ പോലെ നായികയ്ക്കും നായകനുമിടയില് പ്രണയം മൊട്ടിടുമോയെന്ന ആകാംക്ഷയിലാണ് ഹിന്ദി സീരിയല്‍ ലോകം.