കരുനാഗപ്പള്ളി: ടൗണിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ തുണിക്കടയായ തുപ്പാശ്ശേരിൽ ക്ലോത്ത് സെന്ററിൽ തീപിടുത്തം. കോടികളുടെ നഷ്ടം . പുലർച്ചെ അഞ്ചടെ യായിരുന്നു സംഭവംകടയിലെ സെക്യുരിറ്റി ജീവനക്കാരും ക്ഷേത്ര ദർശനത്തിനു പോയവരുമാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. പോലീസ് ഫയർ ആന്റ് റസ്ക്യൂവിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത് കരുനാഗപ്പള്ളി കായംകുളം കൊല്ലം എന്നിവിടങ്ങിൽ നിന്നുമുള്ള പത്തോളം ഫയർഫോഴ്സ് യൂണിറ്റുകളാണ് എത്തിച്ചേർന്നത് ആറോടെ തീ നിയന്ത്രണ വിധേയമായി.
തുണിക്കടയുടെ സാരി വിഭാഗവും അതിനോടു ചേർന്നുള്ള ഗോഡൗണുമാണ് കത്തിനശിച്ചത് .ഏകദേശം ഒരു കോടി രൂപയിലധികം നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. കരുനാഗപ്പള്ളി എ സി പി എസ് വിദ്യാധരൻ,കൊല്ലം ജില്ലാ ഫയർഫോഴ്സ് ഓഫീസർ ഹരികുമാർ എന്നിവരുടെ നേത്യത്ത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്.