ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ സർജറി വാർഡിനായി നിർമാണത്തിലിരുന്ന കെട്ടിടത്തിനു തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രഥമിക നിഗമനം.
സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
മെഡിക്കൽകോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്കുമാർ, ആർഎംഒ ഡോ. ലിജോ മാത്യു, ഫയർ ആൻഡ് സേഫ്റ്റി ജില്ലാ ഓഫീസർ അനൂപ് രവീന്ദ്രൻ, എസ്എച്ച്ഒ അനിൽകുമാർ, ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം കൈമാറിയത്.
ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ഔദ്യോഗികമായി ഇല്ലാത്തതിനാൽ പിന്നെയെങ്ങനെയാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്ന് അന്വേഷിക്കുന്നുണ്ട്.
അതേസമയം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 100ൽപ്പരം ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പാചകം ചെയ്യുന്നതിനായി ഉപയോഗിച്ചുകൊണ്ടിരുന്ന സിലിണ്ടറുകൾ ചൂടുകൊണ്ട് പൊട്ടിത്തെറിച്ച് അഗ്നിബാധയുണ്ടായതാണെന്നും കണ്ടെത്തിയിട്ടുണ്ടത്രെ.
അഗ്നിശമനസേനാ യൂണിറ്റുകളില് വെള്ളം തീര്ന്നതു പ്രതിസന്ധി സൃഷ്ടിച്ചു
ഗാന്ധിനഗര്: തീയണയ്ക്കുന്നതിനിടയില് അഗ്നിസേനാ യൂണിറ്റുകളില് വെള്ളം തീര്ന്നത് പ്രതിസന്ധിക്കു കാരണമായി. സമീപത്തുതന്നെ ജലവിഭവ വകുപ്പിന്റെ ജല ശുദ്ധീകരണ പ്ലാന്റ് ഉണ്ടെങ്കിലും അവിടെനിന്നും യൂണിറ്റിലേക്കു വെള്ളം നിറയ്ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.
പിന്നീട് ആര്പ്പൂക്കര തൊണ്ണംകുഴിയിലുള്ള തോട്ടില്നിന്നാണ് അനിശമന സേന യൂണിറ്റുകളില് വെള്ളം നിറച്ച് സ്ഥലത്തെത്തിയത്.
രോഗികളും കൂട്ടിരിപ്പുകാരും അലമുറയിട്ട് കരഞ്ഞുകൊണ്ട് വാര്ഡുകളില് നിന്നിറങ്ങിയോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. മെഡിക്കല് കോളജ് ജനറല് വാര്ഡിനുസമീപം നിര്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു തീ പിടിച്ചതിനെത്തുടർന്ന് കെട്ടിടത്തില്നിന്നു തീയും പുകയും വരുന്നതു കണ്ട് തൊട്ടടുത്ത വാര്ഡുകളില്നിന്നു ചില രോഗികളും കൂട്ടിരിപ്പുകാരും അലമുറയിട്ട് വാര്ഡുകളില്നിന്ന് ഇറങ്ങിയോടി.
സൈക്യാട്രി വാര്ഡ്, മെഡിസിന് വാര്ഡ്, ഡയാലിസിസ് രോഗികള്ക്കായുള്ള തീവ്രപരിചരണം എന്നിവയാണു തീ പിടിച്ച കെട്ടിടത്തിനുസമീപം പ്രവര്ത്തിച്ചിരുന്നത്.
ഡയാലിസിസിനു വിധേയമായിക്കൊണ്ടിരുന്ന 15 രോഗികളെ ടെക്നീഷ്യനായ രാജേഷ്, കോ ഓർഡിനേറ്റര് ജിമ്മി ജോര്ജ് എന്നിവരുടെ നേതൃത്വത്തില് 26-ാം വാര്ഡിലെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി.
ഇതിനിടയില് സൈക്യാട്രി മേധാവി ഡോ. വര്ഗീസ് പുന്നൂസ്, ആര്എംഒ ഡോ. ലിജോ മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്. രതീഷ് കുമാര് എന്നിവര് ബന്ധപ്പെട്ട വാര്ഡുകളില്നിന്ന് രോഗികളെ മുഴുവന് മാറ്റി.
തീയും പുകയും നിയന്ത്രണാതീതമായതോടെ സമീപത്തുള്ള മൂന്ന്, നാല് വാര്ഡുകളിലെയും ഡയാലിസിസ് വിഭാഗത്തിലെയും രോഗികളെ വാര്ഡുകളില് സുരക്ഷിതമായി എത്തിച്ചു.
നെഫ്രോളജി വാര്ഡില്നിന്നു 15, ജനറല് മെഡിസിന് വാര്ഡില് നിന്ന് 90, മനോരോഗ വിഭാഗത്തില്നിന്ന് 40 എന്നിങ്ങനെ രോഗികളെ പുറത്തേക്കു മാറ്റി. മുന്കരുതലെന്ന നിലയിലാണ് രോഗികളെ മാറ്റിയത്.