കുടുംബശ്രീയുടെ ചായക്കട കത്തിയ സംഭവം; അയൽവാസിയുടെ ഭീഷണി ഉണ്ടായിരുന്നതായി മൊഴി

കൊ​പ്ര​ക്ക​ളം : ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ള​ത്ത് കു​ടും​ബ​ശ്രീ​യു​ടെ ചാ​യ​ക്ക​ട ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ൽ പ​രി​സ​ര​വാ​സി ക​ത്തി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ക​യ്പ​മം​ഗ​ലം പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യാ​യ സീ​ന​ത്ത് മൊ​ഴി ന​ൽ​കി​യ​ത്.

എ​ട​ത്തി​രു​ത്തി ഏ​ഴാം വാ​ർ​ഡി​ലെ കൃ​ഷ്ണ​കൃ​പ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ചാ​യ​ക്ക​ട​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ക​ത്തി​ന​ശി​ച്ച​ത്. ചാ​യ​ക്ക​ട തു​റ​ക്കാ​നെ​ത്തി​യ സീ​ന​ത്താ​ണ് പ​ള്ളി​പ്പ​റ​ന്പി​ലാ​ണ് ക​ട ക​ത്തി​യ നി​ല​യി​ൽ ക​ണ്ട​ത്. ഓ​ല കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ട​ർ​പോ​ളി​ൻ പൂ​ർ​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ചു.

ക​ട​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ക​സേ​ര​യും, ബി​സ്ക്ക​റ്റു​ക​ളും, 15 കു​പ്പി സോ​ഡ, 250 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ​രി​സ​ര​വാ​സി ക​ട ക​ത്തി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്ന് സീ​ന​ത്ത് ആ​രോ​പി​ച്ചു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​ർ ഉ​ൾ​പ്പ​ടെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts