ചവറ: നിർത്തി ഇട്ടിരുന്ന ടോറസ് ലോറി കത്തി നശിച്ചു. പൻമന നെറ്റിയാട് ജംഗ്ഷനിൽ നിർത്തി ഇട്ടിരുന്ന ടോറസ് ലോറി ഇന്ന് പുലർച്ചെ 3.30 ഓടെയാണ് കത്തിയത് .
വൻ സ്ഫോടനം കേട്ട് പ്രദേശവാസികൾ നോക്കിയപ്പോളാണ് ലോറി കത്തുന്നത് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചവറ ഫയർഫോഴ്സ് എത്തി തീ അണച്ചതിനെ തുടർന്ന് വൻ അപകടം ഒഴിവായി.
തേവലക്കര കല്ലയ്യത്ത് അൻസറിന്റെവക ലോറിയാണ് അഗ്നിക്കിരയായത്. ഓട്ടം കഴിഞ്ഞ ശേഷം രാത്രി ഏഴോടെ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
ചവറ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ പ്രസന്നകുമാർ ,സീനിയർ ഫയർ ഓഫീസർ ഷാജഹാൻ ,ഫയർ ഓഫീസർമാരായ ഷാജു ,അഭിലാഷ് ,കിരൺ ,ജയപ്രകാശ് ,നാസീം ,രാധാകൃഷ്ണൻ ,അൻവർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
തുടർന്ന്സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. പോലീസ് സമീപത്തെ സിസിടിവി പരിശോധന നടത്തും. 38 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.