
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ഷോപ്പിംഗ് മാളിന് തീപിടിത്തം. ഇതേതുടര്‍ന്ന് സമീപത്തെ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
വ്യാഴാഴ്ച രാത്രിയോടെയാണ് സെന്‍ട്രല്‍ മുംബൈയിലെ നാഗ്പഡയിലുള്ള സിറ്റി സെന്റര്‍ മാളിന് തീപിടിച്ചത്.ഉടന്‍ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പാര്‍പ്പിട സമുച്ചയത്തിലെ 3,500 താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സിന്റെ 24 യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു. മുംബൈ മേയര്‍ കിഷോരി പഡ്നേക്കറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.