ഏലായിൽ  ഒരേക്കർ  നെ​ൽ​കൃ​ഷി തീയിട്ടുനശിപ്പിച്ചതായി പരാതി;  ലക്ഷങ്ങളുടെ നഷ്ടം

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു​കോ​ണം ഏ​ലാ​യി​ലെ ഒ​രേ​ക്ക​ർ നെ​ൽ​പ്പാ​ടം തീ ​പി​ടി​ച്ചു ന​ശി​ച്ചു. പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ​ഒാ​ഫീ​സ​റാ​യ ഡോ.​ഇ​ന്ദ്രാ​ത്മ​ജ​ന്‍റെവീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വി​ള​വെ​ടു​ക്കാ​റാ​യ നെ​ൽ​കൃ​ഷി​ക്കാണ് തീ ​പി​ടി​ച്ച​ത്. തീ ​പ​ട​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ ഒാ​ടി​ക്കൂ​ടി തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

​അ​യ​ൽ​വാ​സി​യു​ടെ മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡോ.​ഇ​ന്ദ്രാ​ത്മ​ജ​ൻ പാ​രി​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.​ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡ​യ​റി ഫാ​മി​ലെ ഗ​ർ​ഭി​ണി​യാ​യ പ​ശു​ക്ക​ളും നേ​ര​ത്തെ മേ​യു​ന്ന​തി​നി​ടെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

പാ​രി​പ്പ​ള്ളി എ​സ് ഐ ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ഇ​ക്കാ​ര്യം ക​ല്ലാ​വാ​തു​ക്ക​ൽ കൃ​ഷി​ഭ​വ​നി​ൽ അ​റി​യി​ച്ച​താ​യും ഡോ.​ഇ​ന്ദ്രാ​ത്മ​ജ​ൻ പ​റ​ഞ്ഞു.

Related posts