തൃശൂർ: മണ്ണുത്തി ചിറക്കാക്കോട് ഒരു കുടുംബത്തിലെ മൂന്നു പേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മകന്റെ കുടുംബത്തെ തീ കൊളുത്തിയ പിതാവ് ജോൺസൺ പിന്നീട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഗുരുതരമായി പൊള്ളലേറ്റ മകൻ ജോജി (40), മരുമകൾ ലിജി (34) ഇവരുടെ മകൻ ടെന്റുൽക്കർ (12) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് സൂചന.
ജോൺസൺ ഭാര്യയെ ഒരു മുറിയിലിട്ട് പൂട്ടിയശേഷമാണ് മകന്റെ കുടുംബത്തിനുനേരെ ആക്രമണം നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയവരാണ് മകനെയും കുടുംബത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി.