പൂവന്തുരുത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കാന്‍ കാരണം കാലപ്പഴക്കം; അഗ്നിബാധയില്‍ കോടികളുടെ നാശനഷ്ടം

alp-agniകോട്ടയം: പൂവന്തുരുത്ത് കെഎസ്ഇബി സബ്‌സ്റ്റേഷനില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചത് കാലപ്പഴക്കം മൂലമെന്ന് കെഎസ്ഇബി അധികൃതര്‍. 1982ല്‍ സ്ഥാപിച്ച 200 എംവിഎ ട്രാന്‍സ്‌ഫോര്‍മറാണ് ഇന്നലെ രാത്രി 10.20നു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ട്രാന്‍സ്‌ഫോര്‍മര്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിബാധയില്‍ കോടികളുടെ നാശനഷ്ടം കണക്കാക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

സബ്‌സ്റ്റേഷനിലെ ജീവനക്കാര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ ഭാഗത്തു നിന്നും തീ പടരുന്നത് കണ്ടയുടനെ  110, 66, 11 കെവി ലൈനുകളിലെ സപ്ലൈ ഓഫ് ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.  കോട്ടയത്തു നിന്നും നാലു യൂണിറ്റും ചങ്ങനാശേരിയില്‍ ഒരു യൂണിറ്റും ഫയര്‍ഫോഴ്‌സ് സംഘമെത്തി രണ്ടു മണിക്കൂര്‍കൊണ്ടാണ് തീയണച്ചത്. അഗ്നിബാധയെ തുടര്‍ന്ന് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി തടസപ്പെട്ടു. പൂവന്തുരുത്തില്‍ 220 കെവി യുടെ രണ്ടു കണ്‍ട്രോള്‍ റൂമുകളും 11 കെവിയുടെ ഒരു കണ്‍ട്രോള്‍ റൂമുമാണ് പ്രവര്‍ത്തിക്കുന്നത്.

കോട്ടയം ജില്ലയില്‍ പൂര്‍ണമായും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഭാഗികമായും ഇവിടെ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. രാത്രിയില്‍ മൂന്നു കണ്‍ട്രോ ള്‍ റൂമുകളിലുമായി ആറ് ജീവനക്കാരാണുള്ളത്.   മൂലമറ്റം പവര്‍ ഹൗസില്‍നിന്ന് പൂവന്തുരുത്ത് സബ്‌സ് റ്റേഷനില്‍ വൈദ്യുതി എത്തിച്ചാണ് വിതരണം നടത്തുന്നത്. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശു പത്രി എന്നിവിടങ്ങളിലേക്ക് വൈക്കം സബ് സ്‌റ്റേഷ നില്‍നിന്നു വൈദ്യുതി എത്തിച്ചാണ് വൈദ്യുതി ബന്ധം താല്‍ക്കാലികമായി പുനസ്ഥാപിച്ചത്.

Related posts