ചിറ്റൂർ: ദേഹത്ത് പൊള്ളലേറ്റ അമ്മയേയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും ഗുരുതരാവസ്ഥയിൽ തൃശ്ശൂർ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദിയോട് പാറക്കാട്ട് ചള്ള പുഷ്പവതി (40) വേദ (3) എന്നിവർക്കാണ് പൊള്ളലേറ്റത്.ഇന്നലെ വൈകുന്നേരം എട്ടിനാണ് സംഭവം. വീടിന്റെ ഉൾഭാഗം വാതിൽ കൊളുത്തിട്ട ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് മീനാക്ഷിപുരം പോലീസ് പറഞ്ഞു.
അടുക്കളയിലുണ്ടായിരുന്ന സിലിണ്ടർ ഗ്യാസും തുറന്നു വിട്ടിരുന്നതിനാൽ വീടിന്റെ മേൽക്കൂരയും കത്തിനശിച്ചിട്ടുണ്ട്. രണ്ടു വർഷം മുൻപ് ഭർത്താവ് മരിച്ച ശേഷം പുഷ്പാവതിയും കുഞ്ഞും തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്.പുഷ്പാവതിക്ക് 70 ശതമാനത്തേക്കാൾ പൊള്ളലേറ്റിട്ടുണ്ട്.
കുഞ്ഞിന്റെ നില അതീവ ഗുരതരമെന്നതിനാൽ മുളങ്കുന്നം മെഡിക്കൽ കോളേജിലേക്ക് മാറ്റാൽ ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.