കുറവിലങ്ങാട്: വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസില്‍ അഗ്നിബാധ. കാളികാവ് സ്വകാര്യ പബ്ലിക് സ്കൂളിലെ ബസിലാണ് ഇന്നു രാവിലെ വിദ്യാര്‍ഥികളുമായി പോകവേ തീപിടുത്തമുണ്ടായത്. ബസിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടെതോടെ ബസ് നിര്‍ത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഇന്നു രാവിലെ 9.15ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കാളികാവ് ദേവീക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ബസില്‍ നിന്നും പുക ഉയരുന്നത് കണ്ട് ക്ഷേത്രത്തില്‍ മുപ്പെട്ടുവെള്ളി ആചരണവുമായി ബന്ധപ്പെട്ടെത്തിയ ഭക്തജനങ്ങളും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു.
ബസില്‍ പ്രഥമ ശുശ്രൂഷ സൗകര്യങ്ങള്‍ കാര്യക്ഷമമായി ഇല്ലായിരുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മറ്റൊരു വാഹനം എത്തിച്ചു വിദ്യാര്‍ഥികളെ സ്കൂളില്‍ എത്തിക്കുകയായിരുന്നു. കുറവിലങ്ങാട് പോലീസും മോട്ടോര്‍ വാഹന വകുപ്പും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.