കോഴിക്കോട്: പറമ്പില്‍ ബസാറിലെ മമ്മാസ് ആന്‍ഡ് പപ്പാസ് വസ്ത്ര വ്യാപാര കട തീവച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി ഉപയോഗിച്ച പിക്കപ്പ് വാനിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.കൃത്യം നിര്‍ഹിച്ച ശേഷം പ്രതികള്‍ വാഹനം സുരക്ഷിതമായി ഒളിപ്പിക്കുകയായിരുന്നു.
ഇന്ന് വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് ക്രൈംസ്ക്വാഡ് അറിയിച്ചു. അതേസമയം മുഖ്യപ്രതിയായ താമരശേരി മഞ്ചു ചിക്കന്‍ സ്റ്റാള്‍ ഉടമ റഫീക്ക് വിദേശത്തേക്ക് കടന്നു. കൃത്യം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ നാട്ടിലുണ്ടായിരുന്ന പ്രതിയെ പിടികൂടാനാവാത്തത് പോലീസിന്റെ വീഴ്ചയായാണ് കാണുന്നത്.
സംഭവം നടന്നതിന് പിന്നാലെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം പരാതിക്കാരന് പോലീസില്‍ അറിയിച്ചിരുന്നു.
മുഖ്യപ്രതിയുടെ വീടും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പോലീസിന് നേരിട്ട് കാണിച്ചുകൊടുത്തിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഇടപെട്ടാണ് ക്രൈംസ്ക്വാഡിനെ ചുമതലപ്പെടുത്തിയത്. ക്രൈംസ്ക്വാഡ് അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാം പ്രതിയെ പിടികൂടുകയും ചെയ്തു.
ആദ്യം ഡൽഹി
റഫീക്ക് കടയ്ക്ക് തീവച്ചതിന് പിന്നാലെ ഡല്‍ഹിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവിടെ നിന്നാണ് വിദേശത്തേക്ക് പോയത്. ഇന്നലെയാണ് കേസിലെ രണ്ടാംപ്രതി താമരശേരി പണ്ടാരക്കണ്ടിയില്‍ നൗഷാദിനെ സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത് .
ഏപ്രില്‍ എട്ടിനാണ് കേസിനാസ് പദമായ സംഭവം. കുരുവട്ടൂര്‍ സ്വദേശിയുടെ പറമ്പില്‍ ബസാറിലെ രണ്ടു നിലയുള്ള റെഡിമെയ്ഡ് ഷോറൂം ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പുലര്‍ച്ചെ എത്തിയ സംഘം തീവച്ച് നശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പൂര്‍ണമായും കത്തിനശിച്ച കടയ്ക്ക് ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.തുടര്‍ന്ന് ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
കേസിന്റെ ഗൗരവം
കേസിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് സിറ്റി ക്രൈം സ്ക്വാഡിനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തി വരവെ പ്രതി തമിഴ് നാട്ടിലേക്ക് മുങ്ങിയതായി വിവരം ലഭിച്ചു.
ഉടന്‍ തമിഴ്നാട്ടിലെ നാമക്കല്‍ കേന്ദ്രീകരിച്ച് ക്രൈം സ്ക്വാഡ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ നൗഷാദ് കേരളത്തിലേക്ക് കടന്നതായി രഹസ്യവിവരം ലഭിക്കുകയും പിന്തുടര്‍ന്ന പോലീസ് താമരശേരിയില്‍ നിന്നും നൗഷാദിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യ പ്രതി റഫീക്ക് വിദേശത്തേക്ക് കടന്നതായി സൂചന ലഭിക്കുകയും ചെയ്തു.
ഒളിവില്‍ പോകാനുപയോഗിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതിക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങളില്‍ കടയുടമ ഇടപ്പെട്ടതുമായുള്ള വിരോധമാണ് കട നശിപ്പിക്കാന്‍ പ്രേരണയായത്.
കടയുടമയുമായി പ്രതിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും ബോധ്യമായിട്ടുണ്ട്.