പതിനെട്ടു വർഷമായി പന്തളത്തുകാർ കാത്തിരിക്കുന്നു, ഒരു ഫയർ സ്റ്റേഷനായി; സ്ഥലം കണ്ടെത്താനാവാത്തതും അനാസ്ഥയും തുടർന്നുകൊണ്ടേയിരിക്കുന്നു

ഫ​യ​ർ​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​നാ​യി പ​രി​ഗ​ണി​ക്കു​ന്ന പൂ​ഴി​ക്കാ​ട് ചി​റ​മു​ടി​യി​ലെ സ​ർ​ക്കാ​ർ സ്ഥ​ലം.

കെ. അനീഷ്കുമാർ
പ​ന്ത​ളം: അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെത്തി ​ന​ൽ​കാ​നാ​വാ​ത്ത കാ​ര​ണ​ത്താ​ൽ 18 വ​ർ​ഷം ഫ​യ​ലു​ക​ളി​ലു​റ​ങ്ങി​യ പ​ന്ത​ള​ത്തെ ഫ​യ​ർ​സ്റ്റേ​ഷ​ന് വീ​ണ്ട ജീ​വ​ൻ വ​യ്ക്കു​ന്നു. ആ​ദ്യം ക​ണ്ടെ ത്തി​യ പൂ​ഴി​ക്കാ​ട് ചി​റ​മു​ടി​യി​ലെ സ​ർ​ക്കാ​ർ സ്ഥ​ല​ത്ത് ത​ന്നെ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​നു​ള്ള പു​തി​യ ശ്ര​മ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

2001ലെ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് പ​ന്ത​ളം പ​ഞ്ചാ​യ​ത്തി​ന് ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യു​ടെ മൂ​ല​സ്ഥാ​ന​മാ​യ പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന തീ​ർ​ത്ഥാ​ട​ക​രു​ടെ സു​ര​ക്ഷ കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, പ്ര​ഖ്യാ​പ​ന​മു​ണ്ട ായെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ ഈ ​പ​ദ്ധ​തി​ക്ക് വേ​ണ്ട പ​രി​ഗ​ണ​ന ന​ല്കി​യി​ല്ല. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ ചി​റ​മു​ടി​യി​ലു​ള്ള 90 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഇ​തി​നു വി​നി​യോ​ഗി​ക്കാ​മെ​ന്ന സാ​ധ്യ​ത ഉ​യ​ർ​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടായി​ല്ല.

ഇ​വി​ട​ത്തെ ചി​ല പോ​രാ​യ്മ​ക​ള് കാ​ര​ണം മ​റ്റ് സ്ഥ​ല​ങ്ങ​ൾ തെ​ര​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ പി​ന്നെ​യും നീ​ണ്ട ു പോ​യി. 2006ൽ, ​അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​പ്ര​ഭാ​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ​മു​ടി​യി​ൽ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഷെ​ഡ് അ​ട​ക്ക​മു​ള്ള​വ നി​ർ​മി​ക്കാ​ൻ രണ്ട് ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ, ഷെ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വും മു​ന്പ് അ​നു​വ​ദി​ച്ച തു​ക തീ​ർ​ന്നു. ട

ഇ​തോ​ടെ നി​ർ​മാ​ണ​വും മു​ട​ങ്ങി. പി​ന്നെ​യും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട തോ​ടെ ഷെ​ഡി​നാ​യി ഇ​രു​ന്പി​ൽ തീ​ർ​ത്ത മേ​ൽ​ക്കൂ​ര തു​രു​ന്പെ​ടു​ത്തു ന​ശി​ച്ചു. പ​ന്ത​ള​ത്ത് പ​ദ്ധ​തി അ​നി​ശ്ചി​ത​മാ​യി നീ​ണ്ടതോ​ടെ സ്റ്റേ​ഷ​ൻ കു​ള​ന​ട​യി​ൽ സ്ഥാ​പി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. ഉ​ള്ള​ന്നൂ​ർ ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള പു​റ​ന്പോ​ക്ക് സ്ഥ​ലം ഇ​തി​നാ​യി ക​ണ്ടെ ത്തി പ്രാ​രം​ഭ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി. ഈ ​വി​വ​രം പു​റ​ത്ത് വ​ന്ന​തോ​ടെ പ​ന്ത​ള​ത്തെ ശ്ര​മ​ങ്ങ​ൾ വീ​ണ്ടു ഉൗ​ർ​ജി​ത​മാ​യി. എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ലോ​ച​ന യോ​ഗം ചേ​ർ​ന്ന് ഉ​പ​സ​മി​തി​യെ​യും നി​ശ്ച​യി​ച്ചു.

മ​ങ്ങാ​രം സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ കെ​ട്ടി​ടം താ​ൽ​ക്കാ​ലി​ക​മാ​യി ഉ​പ​യു​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​സൗ​ക​ര്യ​ങ്ങ​ൾ കാ​ര​ണം അ​ഗ്നി​ശ​മ​ന​വി​ഭാ​ഗം ഇ​ത് പ​രി​ഗ​ണി​ച്ചി​ല്ല. പി​ന്നീ​ട്, പ​ന്ത​ളം വ​ലി​യ പാ​ല​ത്തി​ന്‍റെ വ​ശ​ത്തെ സ്ഥ​ലം ക​ണ്ടെ ത്തി​യെ​ങ്കി​ലും പ​ദ്ധ​തി ന​ട​ന്നി​ല്ല.

നി​ല​വി​ലെ പ​ന്ത​ളം ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം വ​രി​ക​യും അ​നു​ബ​ന്ധ ച​ർ​ച്ച​യി​ൽ വി​ക​സ​ന സ്തം​ഭ​നം വ​ലി​യ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വീ​ണ്ട ും പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ത്തി​ന് ജീ​വ​ൻ വ​ച്ച​ത്. നേ​ര​ത്തെ ഉ​പേ​ക്ഷി​ച്ച ചി​റ​മു​ടി​യി​ലെ സ്ഥ​ലം ത​ന്നെ പ​രി​ഗ​ണി​ക്കാ​നാ​ണ് ഒ​ടു​വി​ൽ തീ​രു​മാ​നം. ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രും ഇ​തി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts