അമ്പലപ്പുഴ: ഹാജർ കുറവായതിനെ തുടർന്ന് കോളജിൽ നിന്നും പുറത്താക്കിയ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. അന്പലപ്പുഴ ഗവണ്മെന്റ് കോളജിലെ 20 കാരനായ.രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കോള ജിൽ നിന്നു പുറത്താക്കിയ വിദ്യാർഥി ബുധനാഴ്ച ക്യാന്പസിലെത്തി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തുടർന്ന് ഇയാളെ സഹപാഠികളും അധ്യാപകരും ചേർന്ന് ആ · ഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ച്പോലീസിന്റെ സഹായത്തോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.