കൊച്ചി: മധ്യവയസ്കൻ വില്ലേജ് ഓഫീസിനു തീയിട്ടു. ആന്പല്ലൂർ വില്ലേജ് ഓഫീസിൽ ഇന്നു രാവിലെ 9.45നാണ് സംഭവം. ഓഫീസ് തുറക്കുന്നതിനായി ജീവനക്കാർ രാവിലെ എത്തിയപ്പോൾ, ഓഫീസിനു മുന്നിൽ കാത്തിരുന്ന മധ്യവയസ്കൻ വേഗത്തിൽ ഓഫീസിനുള്ളിൽ പ്രവേശിച്ച് മേശപ്പുറത്ത് വച്ചിരുന്ന ഫയലിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
സംഭവംകണ്ട ജീവനക്കാർ ഉടൻ തീയണച്ചു. മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. കാഞ്ഞിരമറ്റം പാലകുന്നുമല ചക്കാലയ്ക്കൽ രവിയെന്നയാളാണു ഓഫീസിനുള്ളിൽ തീയിട്ടത്. വില്ലേജ് ഓഫീസിലെ ചില ജീവനക്കാരുമായി മാസങ്ങളായി നിലനിന്നിരുന്ന തർക്കമാണു സംഭവത്തിനു പിന്നിലെന്നാണു പുറത്തുവരുന്ന വിവരങ്ങൾ.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തഹസിൽദാരും ഫയർഫോഴ്സും സ്ഥലത്തെത്തി.