കാൺപൂർ: കൂട്ടമാനഭംഗത്തിന് ഇരയായ പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കി. ഹമിർപൂരിലാണ് സംഭവം. 17 കാരിയായ യുവതിയുടെ വിവാഹം ഏപ്രിൽ 29ന് നിശ്ചയിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ അയൽക്കാരായ സഹോദരന്മാർ ചേർന്ന് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനോടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുനിൽ (22) സോനു രാജ്പുത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.