ബെയ്ജിംഗ്: തിരിച്ചറിയൽ കാർഡ് കാണിക്കുന്നവർക്കു മാത്രമേ പടക്കം വിൽക്കാവൂ എന്നു ബെയ്ജിംഗ് അധികൃതർ കടയുടമകൾക്കു നിർദേശം നൽകി. ഫെബ്രുവരി ആദ്യം ചൈനീസ് പുതുവത്സരാഘോഷത്തിനായി പടക്കം വാങ്ങുന്നവർക്കു പുതിയ നിബന്ധന ബാധകമാണ്.
ബെയ്ജിംഗിലെ പടക്കവില്പനശാലകളുടെ എണ്ണം 80ൽനിന്ന് 30 ആയി കുറച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി ഒന്പതുവരെ മാത്രമേ പടക്കം വിൽക്കാവൂ എന്നും നിഷ്കർഷിച്ചിട്ടുണ്ട്. എന്തെങ്കിലും അപകടം ഉണ്ടായാൽ ഐഡി കാർഡിലെ വിവരങ്ങൾ വച്ച് വാങ്ങിയയാളെ അറസ്റ്റു ചെയ്ത് ശിക്ഷിക്കുമെന്നു ചൈനാ ഡെയിലി റിപ്പോർട്ടു ചെയ്തു.
അന്തരീക്ഷ മലിനീകരണം ഉണ്ടാവുമെന്നതിനാൽ വസന്തോത്സവകാലത്ത് മിക്ക ചൈനീസ് നഗരങ്ങളും വെടിക്കെട്ട് നിരോധിച്ചിരിക്കുകയാണ്.