യാത്രാ മാര്‍ഗങ്ങളില്‍ ഏറെ കൗതുകകരവും എന്നാല്‍ ഭയം ഉണ്ടാക്കുന്നതുമായ യാത്രയാണ് വെള്ളത്തിലൂടെയുള്ളത്. ഇങ്ങനെയുള്ള യാത്രകളില്‍ പേടിപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍ സഞ്ചരിക്കുന്ന ബോട്ടിനോ വള്ളത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ വെള്ളത്തിലേക്കാണ് വീഴുക എന്നതാണ്.
ഇത്തരത്തില്‍ ബോട്ടിലൂടെയുള്ള ഒരു യാത്രയില്‍ സംഭവിച്ച കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട്‌പേര്‍ കത്തുന്ന ബോട്ടില്‍ നിന്ന് ചാടുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വെസ്റ്റ് ഗ്രാന്‍ഡ് ട്രാവേഴ്‌സ് ബേയില്‍ ബോട്ടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബം ഇവരെ രക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
കത്തിയുയരുന്ന തീയ്‌ക്കൊപ്പം കറുത്ത പുക ഉയരുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതാണ്. തീ പടർന്ന് പിടിച്ചതിന് ശേഷമാണ് രണ്ട്‌പേര്‍ ബോട്ടില്‍ നിന്നും എടുത്ത് ചാടുന്നത്.
തീജ്വാലകള്‍ യാത്രക്കാരുടെ കമ്പാര്‍ട്ട്മെന്‍റിനെ പൂര്‍ണ്ണമായും മൂടിയപ്പോള്‍ ബോട്ടിന്‍റെ അരികിലൂടെയാണ് അവര്‍ രക്ഷപ്പെട്ടത്.