ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം; 26 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി

ഡ​ൽ​ഹി​യി​ലെ ഉ​ദ്യോ​ഗ് ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം. 26 ഫ​യ​ർ ടെ​ൻ​ഡ​റു​ക​ളെ​ങ്കി​ലും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ് അ​റി​യി​ച്ചു. ഉ​ദ്യോ​ഗ് ന​ഗ​റി​ലെ പീ​ര ഗാ​ർ​ഹി പ്ര​ദേ​ശ​ത്തെ ഒ​രു ഫാ​ക്ട​റി​യി​ൽ വ്യാ​ഴാ​ഴ്ച വീ​ണ്ടും തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണി​ത്.

33 ഫ​യ​ർ ടെ​ൻ​ഡ​റു​ക​ളെ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ച​താ​യി ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​പ്പോ​ൾ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment