കോട്ടയം: കളിക്കുന്നതിനിടെ ആറുവയസുകാരന്റെ തല ജനാലക്കമ്പിയിൽ കുടുങ്ങി. ആനത്താനത്ത് ഇന്നലെ വൈകുന്നേരം അഞ്ചിനാണു സംഭവം. കളിക്കുന്നതിനിടെയാണു ജനാലകമ്പികൾക്കിടയിലൂടെ കുട്ടി പുറത്തുനിന്നു വീടിനുള്ളിലേക്കു കയറിയത്.
ആദ്യം കാലുകൾ ജനൽക്കമ്പിയിലൂടെ അകത്തേക്ക് ഇടുകയായിരുന്നു. തലയുടെ ഭാഗമെത്തിയപ്പോഴാണു കുടുങ്ങിയത്. വീട്ടുകാരും നാട്ടുകാരും ചേർന്നു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയച്ചത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു കമ്പി മുറിച്ചാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.