പന്ത്രണ്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം. മുംബൈയിലെ കുർള ഏരിയയിലാണ് വെള്ളിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്.
താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് വൈദ്യുതി കമ്പിയിലേക്കും ഉപകരണങ്ങളിലേക്കും തീ പടർന്ന് പന്ത്രണ്ടാം നില വരെ എത്തി.
ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. നാല് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വിവിധ നിലകളിൽ നിന്ന് 50-60 ഓളം പേരെ രക്ഷപ്പെടുത്തി. ഇതിൽ 39 പേരെ ശ്വാസംമുട്ടലിനെ തുടർന്ന് രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേർ ആശുപത്രി വിട്ടു.
ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് കുർള വെസ്റ്റിലെ കോഹിനൂർ ആശുപത്രിക്ക് എതിർവശത്തുള്ള എസ്ആർഎ കെട്ടിടത്തിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് തീപിടിത്തമുണ്ടായത്.